കര്‍ണാടകയില്‍ ബിജെപി എംഎല്‍എ രാജിവച്ചു

single-img
3 November 2012

കര്‍ണാടകയില്‍ ഭരണകക്ഷിയായ ബിജെപിയുടെ എംഎല്‍എ രാജിവച്ചു. ഹാവേരി ജില്ലയിലെ ബയാഡ്ഗി മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എ സുരേഷ്ഗൗഡ പാട്ടീല്‍ ആണ് ഇന്നലെ സ്പീക്കര്‍ കെ.ജി. ബൊപ്പയ്യയ്ക്കു രാജിക്കത്തു നല്‍കിയത്. പാര്‍ട്ടിയിലെ വിഭാഗീയതയില്‍ മനംമടുത്താണ് രാജിയെന്നു സുരേഷ് ഗൗഡ പറഞ്ഞു. പാര്‍ട്ടിയധ്യക്ഷനു നല്കാതെ സ്പീക്കര്‍ക്കു നേരിട്ടു രാജിക്കത്തു നല്കിയതിനാല്‍ അതു സ്വീകരിക്കാതെ വഴിയില്ലെന്നാണു നിയമസഭാവൃത്തങ്ങള്‍ പറഞ്ഞത്. സുരേഷ്ഗൗഡയുടെ രാജി സംബന്ധിച്ചു പാര്‍ട്ടിനേതാക്കള്‍ക്കു യാതൊരു സൂചനയുമില്ലായിരുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിക്കു സീറ്റു ലഭിക്കില്ലെന്നു വ്യക്തമായതിനാലാണു സുരേഷ് ഗൗഡ രാജിവച്ചതെന്നാണു ബിജെപിവൃത്തങ്ങളുടെ പ്രതികരണം.