Kerala

ആറന്മുള: ചിലര്‍ക്കുവേണ്ടി സര്‍ക്കാരിന്റെ നിയമലംഘനമെന്നു സുഗതകുമാരി

ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ടു ചിലരുടെ സ്വകാര്യ താത്പര്യത്തിനുവേണ്ടി സര്‍ക്കാര്‍ നിയമലംഘനം നടത്തുകയാണെന്നു കവയിത്രി സുഗതകുമാരി പറഞ്ഞു. ഹയര്‍ സെക്കന്‍ഡറി പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകരുടെ അസോസിയേഷന്‍ പ്രസ്‌ക്ലബ് ഹാളില്‍ സംഘടിപ്പിച്ച പരിസ്ഥിതിയും വികസനവും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവര്‍. ആറന്മുളയുടെ കാര്യത്തില്‍ സര്‍ക്കാര്‍ അഹങ്കാരമാണു കാണിക്കുന്നത്. ആദ്യ ഭൂപരിഷ്‌കരണം മൂലം വയലുകള്‍ തുണ്ടുകളാക്കിയതു കൃഷി ക്ഷയിക്കാന്‍ കാരണമായി. ഭൂപരിഷ്‌കരണത്തിലൂടെ, മണ്ണില്‍ പണിയെടുക്കുന്നവര്‍ക്കല്ല ഇടനിലക്കാര്‍ക്കാണു വയലുകള്‍ ലഭിച്ചത്. ഇതോടെ കൃഷി ക്ഷയിച്ചു. അന്നവും വെള്ളവും മുട്ടിക്കുന്ന വികസനം നമുക്കു വേണെ്ടന്നും സുഗതകുമാരി പറഞ്ഞു.