Kerala

തിരുവഞ്ചൂരിനെതിരായ പോസ്‌റ്ററിനു പിന്നില്‍ സി.പി.എം:കെ.സുധാകരന്‍

ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ തളിപ്പറമ്പില്‍ പോസ്റ്ററുകള്‍ പതിച്ചതിന് പിന്നില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ ആയിരിക്കുമെന്ന് കെ. സുധാകരന്‍ എം.പി.
കോണ്‍ഗ്രസിലേയും യൂത്ത് കോണ്‍ഗ്രസിലേയും ഒരു പ്രവര്‍ത്തകനു പോലും പോസ്റ്റര്‍ പതിച്ചതില്‍ പങ്കുണ്ടെന്ന് കരുതുന്നില്ലെന്നും സുധാകരൻ പറഞ്ഞു.എരിതീയില്‍ എണ്ണയൊഴിക്കാന്‍ കഴിവുള്ളവരാണ് സി.പി.ഐ.എം നേതൃത്വത്തിലുള്ളത്. അവര്‍ക്ക് മാത്രമേ അത് ചെയ്യാന്‍ കഴിയുകയുള്ളുവെന്നും സുധാകരൻ കൂട്ടിച്ചേർത്തു.ഭരണം മാറിയാലും കണ്ണൂരിലെ പോലീസിന്‌ മാറ്റമില്ലെന്നാണ്‌ പറഞ്ഞതെന്നും സുധാകരന്‍ വ്യക്തമാക്കി