കൊച്ചി മെട്രോ: ഡിഎംആര്‍സി ഇല്ലെങ്കില്‍ താനില്ല: ഇ. ശ്രീധരന്‍

single-img
3 November 2012

കൊച്ചി മെട്രോയുടെ നിര്‍മാണച്ചുമതലയില്‍ ഡിഎംആര്‍സി ഇല്ലെങ്കില്‍ അത് ഏറ്റെടുക്കാന്‍ താനുണ്ടാകില്ലെന്ന് ഇ. ശ്രീധരന്‍. ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചയില്‍ തനിക്ക് പ്രതീക്ഷയുണ്‌ടെന്നും ശ്രീധരന്‍ വ്യക്തമാക്കി. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത ബുധനാഴ്ചയും വ്യാഴാഴ്ചയുമാണ് ഡല്‍ഹിയില്‍ മുഖ്യമന്ത്രിയുടെയും റെയില്‍വേ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെയും നേതൃത്വത്തില്‍ ചര്‍ച്ച നടക്കുന്നത്. ഇ. ശ്രീധരനും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. അമിതമായ ജോലിഭാരം മൂലം ഡല്‍ഹിക്ക് പുറത്തുള്ള ജോലികള്‍ ഏറ്റെടുക്കേണ്‌ടെന്ന ഡിഎംആര്‍സിയുടെ തീരുമാനമാണ് കൊച്ചി മെട്രോയ്ക്ക് തടസമായി നില്‍ക്കുന്നത്. ഡിഎംആര്‍സിയുടെ തീരുമാനം മാറ്റാന്‍ ഡല്‍ഹിയില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.