ഹിമാചലിന് ലീഡ്

single-img
3 November 2012

ഹിമാചല്‍പ്രദേശിനെതിരായ രഞ്ജി പോരാട്ടത്തില്‍ കേരളം 229 റണ്‍സിനു പുറത്ത്. എന്നാല്‍, യുവതാരം സഞ്ജു സാംസണ്‍ 127 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. പതിനേഴുകാരനായ സഞ്ജു 207 പന്തു നേരിട്ട് നാലു സിക്‌സും 12 ഫോറും അടക്കമാണ് 127 റണ്‍സ് എടുത്തത്. 26 റണ്‍സെടുത്ത അഭിഷേക് ഹെഗ്‌ഡെയാണ് കേരള ഇന്നിംഗ്‌സിലെ രണ്ടാമത്തെ ഉയര്‍ന്ന് സ്‌കോര്‍ സ്വന്തമാക്കിയത്. ഇവര്‍ക്കു പുറമേ സച്ചിന്‍ ബേബി (19), പ്രശാന്ത് പരമേശ്വരന്‍ (17) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്ന കേരള ബാറ്റ്‌സ്മാന്മാര്‍. ഹിമാചലിനുവേണ്ടി വിക്രംജിത് മാലിക്, ഋഷി ധവന്‍ എന്നിവര്‍ മൂന്നു വിക്കറ്റ് വീതം സ്വന്തമാക്കി. ഗുര്‍വിന്ദര്‍ സിംഗ് രണ്ടു വിക്കറ്റ് നേടി. കേരളത്തിനെതിരേ ഒന്നാം ഇന്നിംഗ്‌സിന് ഇറങ്ങിയ ഹിമാചല്‍ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 250 റണ്‍സ് എടുത്തിട്ടുണ്ട്. ആറു വിക്കറ്റുകള്‍ കൈയിലിരിക്കേ 21 റണ്‍സാണ് ഹിമാചലിനുള്ള ലീഡ്.