രഞ്ജിയില്‍ സച്ചിന്റെ സെഞ്ച്വറി

single-img
3 November 2012

ടീം മുംബൈക്കു വേണ്ടി മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പാഡണിഞ്ഞ സച്ചിന്‍ തെണ്ടുല്‍ക്കര്‍ സെഞ്ചുറി നേടി. മാസ്റ്റര്‍ ബ്ലാസ്റ്ററിനു പിന്നാലെ മുംബൈയുടെ അജങ്ക്യ രഹാന ആദ്യ ദിനം സെഞ്ചുറി തികച്ചു. 2008-09 സീസണിലാണ് സച്ചിന്‍ അവസാനമായി മുംബൈക്കുവേണ്ടി രഞ്ജി ട്രോഫിയില്‍ ഇറങ്ങിയത്. റെയില്‍വേക്കെതിരേ വാങ്കഡെ സ്റ്റേഡിയത്തില്‍ ആരംഭിച്ച മത്സരത്തില്‍ ടോസ് ജയിച്ച് മുംബൈ ബാറ്റിംഗിന് ഇറങ്ങി. അഞളചാമതായാണ് സച്ചിന്‍ ക്രീസിലെത്തിയത്. തുടര്‍ന്ന് സച്ചിന്‍ – രഹാന കൂട്ടുകെട്ട് നാലാം വിക്കറ്റില്‍ 200 റണ്‍സ് കണെ്ടത്തി. 136 പന്തില്‍ മൂന്നു സിക്‌സും 21 ഫോറും അടക്കം 137 റണ്‍സെടുത്താണ് സച്ചിന്‍ മടങ്ങിയത്. ഒന്നാം ദിനം അവസാനിക്കുമ്പോള്‍ റെയില്‍വേക്കെതിരേ മുംബൈ നാലു വിക്കറ്റ് നഷ്ടത്തില്‍ 344 റണ്‍സ് എടുത്തിട്ടുണ്ട്.