ജനാര്‍ദനന്‍ റെഡ്ഡിയുടെ ജുഡീഷല്‍ കസ്റ്റഡി നീട്ടി

single-img
3 November 2012

കര്‍ണാടക മുന്‍ മന്ത്രിയും പ്രമുഖ ഖനിവ്യവസായിയുമായ ജനാര്‍ദനന്‍ റെഡ്ഡിയുടെയും മറ്റു മൂന്നു പേരുടെയും ജുഡീഷല്‍ കസ്റ്റഡി കാലാവധി നവംബര്‍ 26 വരെ പ്രത്യേക സിബിഐ കോടതി നീട്ടി. റെഡ്ഡിയുടെയും ഭാര്യയുടെയും ഉടമസ്ഥതതയിലുള്ള എഎംസി കമ്പനി അനധികൃത ഖനനം നടത്തിയതിനെത്തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചിനാണ് റെഡ്ഡിയെ സിബിഐ അറസ്റ്റ് ചെയ്തത്. മറ്റൊരു കേസില്‍ ഹൈദരാബാദ് ചഞ്ചല്‍ഗൂഢ ജയിലില്‍ കഴിയുന്ന റെഡ്ഡിയെ വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം വഴിയാണ് കോടതിയില്‍ ഹാജരാക്കിയത്. കൂട്ടുപ്രതിയായ മെഹ്ഭൂസ് അലിഖാനെയും സുരക്ഷാ കാരണങ്ങളാല്‍ കോടതിയില്‍ ഹാജരാക്കിയില്ല. മറ്റു രണ്ടു പ്രതികളായ ബെല്ലാരി ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എസ്. മുത്തയ്യ, ഖനന ഭൂമിശാസ്ത്രവകുപ്പ് മേധാവി എസ്.പി. രാജുവിനേയും പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാക്കി.