നീലം : കപ്പല്‍ജീവനക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

single-img
3 November 2012

Pratibha Cauveryചുഴലിക്കാറ്റില്‍പ്പെട്ട്‌ നിയന്ത്രണം വിട്ടു കരയിലടിഞ്ഞ ചരക്കുകപ്പലില്‍നിന്നു കാണാതായ അഞ്ചു ജീവനക്കാരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. വ്യാഴാഴ്‌ചയാണു ചുഴലിക്കാറ്റില്‍പ്പെട്ടു നിയന്ത്രണം വിട്ട പ്രതിഭാ കാവേരി എന്ന ഓയില്‍ ടാങ്കര്‍ മണല്‍ത്തിട്ടയില്‍ കുടുങ്ങിയത്‌.

അപകടത്തില്‍പ്പെട്ട കപ്പലില്‍നിന്ന്‌  രക്ഷപ്പെടാന്‍ ശ്രമിക്കവേയാണ്‌ ജീവനക്കാരില്‍ അഞ്ചുപേരെ തിരയില്‍പ്പെട്ട്‌ കടലില്‍ കാണാതായത്‌. 16 പേരെ സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളാണ്‌ രക്ഷിച്ചത്‌. കടലില്‍ കാണാതായ രണ്ടു മലയാളികളടക്കം നാലുപേരുടെ മൃതദേഹങ്ങള്‍ വെള്ളിയാഴ്‌ച കണ്ടെത്തിയിരുന്നു. മിഞ്ചൂര്‍ തീരത്തുനിന്നാണ്‌ ഇന്നലെ അഞ്ചാമത്തെ ആളുടെ മൃതദേഹം ലഭിച്ചത്‌. കാസര്‍ഗോഡ്‌ ബദിയടുക്ക സ്വദേശി ജോമോന്‍ ജോസഫ്‌, ഉദുമ സ്വദേശി കൃഷ്‌ണചന്ദ്ര എന്നിവരാണ്‌ അപകടത്തില്‍ മരിച്ച മലയാളികള്‍. മുംെബെ ആസ്‌ഥാനമായ പ്രതിഭ ഷിപ്പിംഗ്‌ കമ്പനിയുടെ ഉടമസ്‌ഥതയിലുള്ള കപ്പല്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ ഏഴിന്‌ തുടങ്ങുമെന്ന്‌ ഡയറക്‌ടര്‍ ജനറല്‍ ഓഫ്‌ ഷിപ്പിംഗ്‌ അറിയിച്ചു.