World

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഫിലിപ്പീന്‍സിലെ മിന്‍ഡാനാവോ ദ്വീപില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അധികൃതര്‍ വ്യക്തമാക്കി. ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. പ്രാദേശികസമയം, പുലര്‍ച്ചെ 2.17 ഓടെയാണ് ഭൂകമ്പമുണ്ടായത്. ബുട്ടുവാന്‍ നഗരത്തിനു കിഴക്ക് 87 കിലോമീറ്റര്‍ അകലെ 38 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. തുടര്‍ചലനങ്ങള്‍ക്കു സാധ്യതയുണ്‌ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.