പാക്കിസ്ഥാനില്‍ സ്‌ഫോടനം: രാഷ്ട്രീയ നേതാവടക്കം അഞ്ചു മരണം

single-img
3 November 2012

വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ഖൈബര്‍ പ്രവിശ്യയില്‍പ്പെട്ട ബേണറിലുണ്ടായ സ്‌ഫോടനത്തില്‍ പ്രമുഖ രാഷ്ട്രീയ നേതാവും മൂന്ന് അംഗരക്ഷകരുമടക്കം അഞ്ചു പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റു. മതേതര പാര്‍ട്ടിയായ അവാമി നാഷണല്‍ പാര്‍ട്ടി(എഎന്‍പി)യുടെ നേതാവ് ഫത്തേഖാനും മൂന്ന് അംഗരക്ഷകരും ഒരു വഴിയാത്രക്കാരനുമാണു മരിച്ചത്. ബേണര്‍ ടൗണിലെ ദാഗറില്‍ അവാമി പാര്‍ട്ടിയുടെ ഓഫീസിനു പുറത്താണു സംഭവം. ഫത്തേഖാന്‍ കാറിലേക്കു കയറുമ്പോള്‍ തൊട്ടുമുന്നിലെത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പ്രദേശം മുഴുവന്‍ വളഞ്ഞ സുരക്ഷാസേന വ്യാപകതെരച്ചില്‍ നടത്തിവരുകയാണ്.