മലാലയുടെ പിതാവിന് ബ്രിട്ടനില്‍ ജോലി നല്‍കാമെന്നു പാക് സര്‍ക്കാര്‍

single-img
3 November 2012

താലിബാന്‍ ഭീകരരുടെ വെടിയേറ്റ് ബ്രിട്ടനില്‍ ചികിത്സയില്‍ കഴിയുന്ന മലാല യൂസഫ് സായി എന്ന പതിന്നാലുകാരി വിദ്യാര്‍ഥിനിയുടെ പിതാവ് സിയാവുദ്ദീന് ലണ്ടനിലെ പാക് ഹൈക്കമ്മീഷനില്‍ ജോലി നല്‍കാമെന്ന് ആഭ്യന്തരമന്ത്രി റഹ്്മാന്‍ മാലിക് ഉറപ്പു നല്‍കി. സിയാവുദ്ദീനും കുടുംബവും ബ്രിട്ടനില്‍ രാഷ്ട്രീയാഭയം തേടിയേക്കുമെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണിത്. അഭയത്തിന് അപേക്ഷിക്കരുതെന്ന് സിയാവുദ്ദീനോട് മാലിക് ആവശ്യപ്പെട്ടെന്നും അത് ലോക രാജ്യങ്ങള്‍ക്കിടയില്‍ പാകിസ്ഥാന്റെ പ്രതിഛായയ്ക്ക് മങ്ങലേല്‍പ്പിക്കുമെന്നും ദ ന്യൂസ് ഡെയിലി റിപ്പോര്‍ട്ടു ചെയ്തു.