സൈബര്‍ പാര്‍ക്ക്: പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായെന്ന് കുഞ്ഞാലിക്കുട്ടി

single-img
3 November 2012

സൈബര്‍ പാര്‍ക്ക് നിര്‍മാണത്തിന്റെ പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായെന്നും പദ്ധതി എത്രയും പെട്ടെന്ന് യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. കാലിക്കട്ട് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനരോഹണ ചടങ്ങ് കാലിക്കട്ട് ടവറില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാവൂരിലെ ഗ്വാളിയോര്‍ റയോണ്‍സില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന പദ്ധതികള്‍ ആരംഭിക്കാന്‍ വ്യവസായ വകുപ്പിന് ഉദ്ദേശമുണെ്ടന്നും ഇക്കാര്യത്തില്‍ ഈ മാസം അവസാനത്തോടെ അന്തിമ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.