അമര്‍സിംഗ് കേസ്; മുലായത്തിനെതിരേ കെജ്‌രിവാള്‍

single-img
3 November 2012

അമര്‍ സിംഗിനെതിരെ മുമ്പ് നല്‍കിയ സാമ്പത്തിക തിരിമറികേസ് പിന്‍വലിച്ച മുലായം സിംഗിന്റെ നടപടിക്കെതിരേ അരവിന്ദ് കെജ്‌രിവാള്‍ രംഗത്ത്. മുലായത്തിന്റെ നടപടി നാണക്കേടായിപ്പോയെന്ന് കെജ്‌രിവാള്‍ പ്രതികരിച്ചു. ട്വിറ്ററിലൂടെയാണ് കെജ്‌രിവാള്‍ പ്രതികരിച്ചിരിക്കുന്നത്. ക്രിമിനല്‍ നീതിന്യായ സംവിധാനമാണിതെന്നും ഇത് പാടേ തൂത്തെറിയേണ്ടതുണ്‌ടെന്നും കെജ്‌രിവാള്‍ പറഞ്ഞു. സല്‍മാന്‍ ഖുര്‍ഷിദിനെതിരായ കേസും മുലായം പിന്‍വലിച്ചേക്കുമെന്നും പകരമായി മുലായത്തിനെതിരായ കേസുകള്‍ കോണ്‍ഗ്രസും പിന്‍വലിക്കുമെന്നും കെജ്‌രിവാള്‍ പരിഹസിച്ചു.