തീവ്രവാദികള്‍ ജിഹാദിന് ചീത്തപ്പേരുണ്ടാക്കുന്നതായി ഹാഫിസ് സയീദ്

single-img
3 November 2012

തീവ്രവാദികളുടെ മുബൈ ആക്രമണത്തെ ഒരിക്കലും ന്യായീകരിക്കാനാകില്ലെന്ന് ജമാ -ഉദ്- ധവാ മേധാവി ഹഫീസ് സയീദ്. തീവ്രവാദികള്‍ ജിഹാദിന് ചീത്തപ്പേരുണ്ടാക്കുന്നതായി ഒരു ചാനല്‍ അഭിമുഖത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. ഏത് രാജ്യത്തിലാണെങ്കിലും ജിഹാദിന്റെ പേരില്‍ നിരപരാധികളെ കൊന്നൊടുക്കുന്നതിനെ താന്‍ അപലപിക്കുന്നതായും ഇത്തരത്തിലുള്ള സംഘര്‍ഷങ്ങളെ ഒരു തരത്തിലും പിന്തുണയ്ക്കാനാകില്ലെന്നും ഹാഫിസ് സയീദ് പറഞ്ഞു. മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് എന്‍ഐഎയുടെ ചോദ്യം ചെയ്യലിനോട് സഹകരിക്കാന്‍ തയാറാണെന്നും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ തയാറാണെന്നും ഹഫീസ് സയീദ് പറഞ്ഞു. എന്‍ഐഎ അന്വേഷണ സംഘം പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാനിരിക്കെയാണ് സയീദ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.