യുഡിഎഫില്‍ ഒറ്റപ്പെടുത്തുന്നത് ശരിയല്ലെന്നു ഇ.ടി

single-img
3 November 2012

മുസ്‌ലീം ലീഗിനെ യുഡിഎഫ് മുന്നണിയില്‍ ഒറ്റപ്പെടുത്തുന്നത് ശരിയല്ലെന്നു ലീഗ് നേതൃത്വം. ഇതിനെതിരെ യുഡിഎഫ് യോഗത്തില്‍ പ്രതിഷേധം ഉന്നയിക്കും. ലീഗ് യോഗത്തിനു ശേഷം മുസ്‌ലീം ലീഗ് ജനറല്‍ സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുമ്പോഴാണ് ഇക്കാര്യം പറഞ്ഞത്. ന്യൂനപക്ഷങ്ങളുടെ ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ചിലര്‍ എതിര്‍ക്കുന്നു. കൊച്ചി മെട്രോ തര്‍ക്കത്തില്‍ കക്ഷി ചേരാനില്ല. കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ അര്‍ഹമായ പ്രാതിനിധ്യം ലീഗിന് കിട്ടിയില്ലെന്ന പരാതിയുണ്ട്. ഇ.അഹമ്മദിനു കാബിനറ്റ് മന്ത്രി സ്ഥാനത്തിന് അര്‍ഹതയുണ്‌ടെന്നും ബഷീര്‍ പറഞ്ഞു.