കോണ്‍ഗ്രസിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും: സുബ്രഹ്മണ്യം സ്വാമി

single-img
3 November 2012

നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ പ്രാസാധകരായ അസോസിയേറ്റഡ് ജേര്‍ണല്‍സ് കമ്പനിക്ക് വായ്പ അനുവദിച്ചതായി സമ്മതിച്ച സ്ഥിതിക്ക് കോണ്‍ഗ്രസിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് ജനതാ പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. കോണ്‍ഗ്രസിന്റെ അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയെന്നും സ്വാമി വ്യക്തമാക്കി. സാമ്പത്തിക ഞെരുക്കത്തിലായ അസോസിയേറ്റഡ് ജേര്‍ണല്‍സിന് തിരിച്ചുവരവിനാണ് വായ്പ അനുവദിച്ചതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദന്‍ ദ്വിവേദി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സുബ്രഹ്മണ്യം സ്വാമിയുടെ പ്രതികരണം.