ബംഗ്ലാദേശ് പ്രതിപക്ഷനേതാവ് രാഷ്ട്രപതിയെ സന്ദര്‍ശിച്ചു

single-img
3 November 2012

ബംഗ്ലാദേശ് പ്രതിപക്ഷ നേതാവും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി ചെയര്‍പേഴ്‌സണുമായ ബീഗം ഖാലിദ സിയ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയെ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നല്ല രീതിയില്‍ തുടരുമെന്നു ചര്‍ച്ചയ്ക്കു ശേഷം രാഷ്ട്രപതിയുടെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു. പ്രധാനമന്ത്രിയുമായും വിദേശകാര്യമന്ത്രിയുമായും ഖാലിദ സിയ നേരത്തേ ചര്‍ച്ച നടത്തിയിരുന്നു.