അടുത്തവര്‍ഷം ഒരു ലക്ഷം പേര്‍ക്ക് ഭൂമി നല്‍കും: മന്ത്രി അടൂര്‍ പ്രകാശ്

single-img
3 November 2012

കേരളം ഭൂരഹിതരില്ലാത്ത സംസ്ഥാനമാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ 2013 ഓഗസ്റ്റ് 15 ന് മുന്‍പായി ഒരു ലക്ഷം പേര്‍ക്ക് ഭൂമിനല്‍കുമെന്ന് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു.പഞ്ചായത്ത് ഐടി മിഷന്‍ ഹാളില്‍ നടന്ന പ്രീ-അദാലത്ത് ഉദ്ഘാടനം ചെയ്യുകയായികുന്നു അദ്ദേഹം. 2011 ഡിസംബര്‍ വരെ റവന്യൂ വകുപ്പില്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്ന ഫയലുകളിന്‍മേന്‍ തീര്‍പ്പു കല്‍പ്പിക്കാന്‍ ഉദ്ദേശിച്ചു സംസ്ഥാന വ്യാപകമായി നടത്തുന്ന അദാലത്തിന് മുന്നോടിയായാണ് പ്രീ-അദാലത്ത് സംഘടിപ്പിച്ചത്. ജില്ലയില്‍ 27822 അപേക്ഷകളാണ് ഭൂരഹിതരുടേതായി ലഭിച്ചിട്ടുള്ളത്. അദാലത്ത് തീയതി പിന്നീട് അറിയിക്കും.സമൂഹത്തിന് സ്വീകര്യനായ റവന്യൂ ഉദ്യോഗസ്ഥന് അടുത്ത വര്‍ഷം മുതല്‍ പ്രത്യേക അംഗീകാരം നല്‍കും. എല്ലാ വര്‍ഷവും ഫെബ്രുവരി 24 ന് റവന്യുദിനമായി ആചരിക്കുന്ന വേളയിലാണ് ഇവര്‍ക്ക് പ്രത്യേക അംഗീകാരം നല്‍കുക. വില്ലേജ് ഓഫീസര്‍ മുതല്‍ കളക്ടര്‍ വരെയുള്ള ഉദ്യോഗസ്ഥരെ അവരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു.