ഡല്‍ഹിയില്‍ പിടിയിലായ കള്ളനോട്ട് കേസ് പ്രതിയെ കൊച്ചിയിലെത്തിച്ചു

single-img
3 November 2012

ഡല്‍ഹിയില്‍ പിടിയിലായ കള്ളനോട്ട് കടത്ത് കേസിലെ പ്രതി അബൂബക്കറിനെ കൊച്ചിയിലെത്തിച്ചു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ അഞ്ച് ദിവസത്തേയ്ക്ക് എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ടു. വെള്ളിയാഴ്ചയാണ് എന്‍ഐഎ അബൂബക്കറിനെ ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തത്. കറാച്ചിയില്‍ കണെ്ടയ്‌നറില്‍ കള്ളനോട്ട് കടത്തിയ കേസിലെ പ്രതിയാണ് ഇയാള്‍. പാക്കിസ്ഥാനിലെ കള്ളനോട്ട് സംഘവുമായി അബൂബക്കറിന് നേരിട്ട് ബന്ധമുണെ്ടന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതേസമയം, അബൂബക്കര്‍ എന്‍ഐഎയുടെ കസ്റ്റഡിയിലായതോടെ കേരളത്തിനകത്തും പുറത്തും നടന്നിട്ടുള്ള കള്ളനോട്ട്‌കേസുകള്‍ക്കു തുമ്പുണ്ടാകുമെന്നു പ്രതീക്ഷ. അബൂബക്കറിനെ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലടക്കം എത്തിച്ചു തെളിവെടുക്കും. ഇന്നലെ രാവിലെ ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലാണ് അബൂബക്കര്‍ പിടിയിലായത്. ഏറെക്കാലമായി സൗദിയില്‍ ഒളിവില്‍ക്കഴിയുകയായിരുന്നു ഇയാള്‍. തീവ്രവാദബന്ധമുള്ള ഇയാളെ വിട്ടുകിട്ടുവാനായി രഹസ്യാന്വേഷണ ഏജന്‍സികളും വിദേശകാര്യമന്ത്രാലയവും സൗദിസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇയാളെ ഇന്ത്യയ്ക്കു കൈമാറിയത്. കേരളത്തിലേക്ക് കള്ളനോട്ട് എത്തിക്കുന്ന സംഘത്തിലെ മുഖ്യ കണ്ണിയും ഇയാളാണെന്നാണ് സൂചന.