ഔറംഗബാദ് ആയുധകടത്ത് കേസ്: അബു ജുന്‍ഡാലിനെതിരെ കുറ്റപത്രം തയാറായി

single-img
3 November 2012

ഔറംഗബാദ് ആയുധകടത്തുക്കേസുമായി ബന്ധപ്പെട്ട് ലഷ്‌കര്‍ ഇ ത്വയിബ ഭീകരന്‍ അബു ജുന്‍ഡാലിനെതിരെ മഹാരാഷ്ട്രാ പോലീസ് കുറ്റപത്രം തയാറാക്കി. 3,650 പേജുകളുളള കുറ്റപത്രമാണ് തയാറാക്കിയിട്ടുളളത്. 2006ല്‍ ആയുധങ്ങള്‍ കടത്തുകയായിരുന്ന കാര്‍ തീവ്രവാദ വിരുദ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ പിടിച്ചിരുന്നു. ഇത് ഓടിച്ചിരുന്നത് ജുന്‍ഡാലാണെന്നാണ് പോലീസിനു ലഭിച്ച വിവരം. എന്നാല്‍ ആ സമയം ജുന്‍ഡാല്‍ പോലീസിന്റെ വലയില്‍ നിന്നു രക്ഷപ്പെട്ടിരുന്നു.