വാളകം കേസ്: സി.ബി.ഐ പുസ്തകങ്ങളും ബാങ്ക് രേഖകളും പിടിച്ചെടുത്തു

single-img
2 November 2012

മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള മാനേജറായ വാളകം രാമവിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ കൃഷ്ണകുമാര്‍ അക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടു സിബിഐ നടത്തിയ പരിശോധനയില്‍ പുസ്തകങ്ങളും ബാങ്ക് രേഖകളും പിടികൂടി. ആറ്റിങ്ങല്‍, കൊല്ലം എന്നിവിടങ്ങളിലെ പരിശോധനയിലാണു രേഖകള്‍ പിടികൂടിയത്. പിടിച്ചെടുത്ത വസ്തുക്കള്‍ എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കി തുടരന്വേഷണത്തിനായി സിബിഐ സംഘം തിരികെകൊണ്ടുപോയി.