പോലീസ് സ്റ്റേഷൻ ആക്രമിക്കുന്നവർക്കെതിരെ നടപടി:തിരുവഞ്ചൂർ

single-img
2 November 2012

കണ്ണൂര്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍ എസ്ഐയ്ക്കെതിരെ കെ.സുധാകരന്‍ എംപി തട്ടിക്കയറിയ സംഭവത്തില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നേർക്കുനേർ.ഭീഷണിപ്പെടുത്തി കാര്യം സാധിച്ചെടുക്കുന്നവരുടെ കാലം കഴിഞ്ഞെന്നും ഇതൊന്നും ഇനി വിലപ്പോവില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. പോലീസ് സ്റ്റേഷനില്‍ കയറി ആക്രമണം നടത്തുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.കണ്ണൂരില്‍ നടന്ന സംഭവത്തെക്കുറിച്ച് ഐ ജി അന്വേഷിക്കും. ഐജിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു

വളപട്ടണം പോലീസ് സ്റ്റേഷനില്‍ നടന്ന സംഭവങ്ങളാണ് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ.സുധാകരൻ എം.പിയും തമ്മിലുള്ള വാക് പോരിനു കാരണം. നേരത്തെ കെ.സുധാകരൻ പോലീസ് സ്റ്റേഷനില്‍ എത്തി എസ്.ഐയോട് അപമര്യാദയായി പെരുമാറുകയും പിന്നീട് വാര്‍ത്താസമ്മേളനം നടത്തി പോലീസ് വകുപ്പിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.