മുന്‍കേന്ദ്രമന്ത്രി യെരന്‍ നായിഡു റോഡപകടത്തില്‍ മരിച്ചു

single-img
2 November 2012

മുന്‍ കേന്ദ്രമന്ത്രിയും തെലുങ്കുദേശം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായിരുന്ന യേരന്‍ നായിഡു (55) റോഡപകടത്തില്‍ മരിച്ചു. ശ്രീകാകുളം ജില്ലയിലെ രാനസ്ഥലത്ത് വെച്ച് ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ ഓയില്‍ ടാങ്കറുമായിടിച്ചാണ് അപകടമുണ്ടായത്. വിശാഖപട്ടണത്ത്‌ ഒരു ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങവെയാണ് അപകടം. നായിഡുവിന്റെ കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ക്കും ഗുരുതരമായി പരിക്കേറ്റു.1996 മുതല്‍ 1998വരെ കേന്ദ്രഗ്രാമവികസന മന്ത്രിയായിരുന്നു.