റെക്കോർഡ് തിരുത്തി സുനിത വില്ല്യംസ്

single-img
2 November 2012

ബഹിരാകാശ നടത്തത്തിൽ സ്വന്തം റെക്കോർഡ് സുനിത വില്ല്യംസ് തിരുത്തി.ഏറ്റവുമധികം തവണ ബഹിരാകാശത്ത് നടന്ന വനിതയെന്ന സ്വന്തം പേരിലുള്ള റെക്കോര്‍ഡാണ് തിരുത്തിയത്. ഏഴാമത്തെ തവണയായിരുന്നു നടത്തം. ബഹിരാകാശ നിലയത്തിലുണ്ടായ അമോണിയം ചോര്‍ച്ച പരിഹരിക്കാനാണ് സുനിത അന്തരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങി നടന്നത്. ആറര മണിക്കൂറോളം ബഹിരാകാശത്ത് സുനിത നടന്നു.സുനിത ബഹിരാകാശ നടത്തത്തിലൂടെ 44 മണിക്കൂറിന്റെ റിക്കാര്‍ഡാണ് സൃഷ്ടിച്ചിരുന്നത്. ഏറ്റവും കൂടുതല്‍ ദിവസം ബഹിരാകാശത്ത് കഴിഞ്ഞ വനിത എന്ന റിക്കാര്‍ഡിനും ഉടമയാണു സുനിത