സെമിനാര്‍ റദ്ദാക്കി:അമർഷമുണ്ടെന്ന് സ്പീക്കർ

single-img
2 November 2012

വിശ്വമലയാള മഹോത്സവത്തിലെ വിവാദ സെമിനാര്‍ റദ്ദാക്കി.സുഗതകുമാരിയെ അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് ഒഴിവാക്കിയതിനെതുട‌ർന്ന് വിവാദം ഉയർന്നതിന്റെ പശ്ചാത്തലത്തിലാണു വിശ്വമലയാള മഹോത്സവത്തോടനുബന്ധിച്ചു നിശ്ചയിച്ചിരുന്ന കേരളം:വികസന കാഴ്ചപ്പാട് എന്നവികസനസെമിനാർ സംഘാടകർ ഉപേക്ഷിച്ചത്. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ് സെമിനാർ നിശ്ചയിച്ചിരുന്നത്. മാറ്റിവച്ചതാണെന്നുംമറ്റൊരു ദിവസത്തിൽ രാഷ്ട്രീയനേതാക്കളുടെ സൗകര്യം കണക്കിലെടുത്ത് സെമിനാർ നടത്തുമെന്നുമാണ് സംഘാടകസമിതി ഭാരവാഹികൾ അറിയിച്ചത്.

അതേസമയം ആറന്മുള വിമാനത്താവളം സംബന്ധിച്ച നിലപാട് മാറ്റാന്‍ കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍ ആവശ്യപ്പെട്ടതായി കവയത്രി സുഗതകുമാരിപറഞ്ഞു.സെമിനാറിൽ നിന്ന് തന്നെ ഒഴിവാക്കിയത് ആറന്മുള വിമാനത്താവളത്തെ സംബന്ധിച്ച തന്റെ നിലപാടുകള്‍ കാരണമായോ എന്ന് അറിയില്ലെന്നും സുഗതകുമാരി ഒരു ചാനൽ ചർച്ചയ്ക്കിടെ പറഞ്ഞു.

സെമിനാര്‍ സംബന്ധിച്ച വിവാദത്തില്‍ തനിക്ക് അമര്‍ഷമുണ്ടെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍. സെമിനാറിന്റെ അധ്യക്ഷ പദവിയില്‍ നിന്ന് സുഗതകുമാരിയെ മാറ്റി തന്നെയാക്കിയ വിവരം മാധ്യമങ്ങളിലൂടെയാണ് താന്‍ അറിഞ്ഞതെന്ന് സ്പീക്കര്‍ വ്യക്തമാക്കി.