കോടതിയിൽ നേരിടാമെന്ന് രാഹുലിനോട് സുബ്രഹ്മണ്യന്‍ സ്വാമി

single-img
2 November 2012

അഴിമതി ആരോപണം ഉന്നയിച്ച സുബ്രഹ്മണ്യന്‍ സ്വാമിയ്‌ക്കെതിരെ നിയമനടപടിയെടുക്കുമെന്ന് രാഹുല്‍ ഗാന്ധിയുടെ നിലപാടിനെതിരെ സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്.കോടതിയിൽ തന്നോട് പോരാടി വിജയിക്കാനാണു സുബ്രഹ്മണ്യന്‍ സ്വാമിയുടെ വെല്ലുവിളി.രാഹുല്‍ ഏത് തരത്തിലുള്ള നടപടി സ്വീകരിച്ചാലും അതിനെ നേരിടാന്‍ താന്‍ തയ്യാറാണെന്ന് സ്വാമി പറഞ്ഞു.സോണിയയ്ക്കും രാഹുലിനും 76 ശതമാനം ഓഹരികളുള്ള ‘യംഗ്‌ ഇന്ത്യന്‍‘ എന്ന തട്ടിപ്പ് പബ്ലിക്‌ കമ്പനിയുടെ മറവില്‍ അവര്‍ കോടികള്‍ സ്വന്തമാക്കി എന്നായിരുന്നു സ്വാമിയുടെ ആരോപണം

ഇതിനിടെ സുബ്രഹ്മണ്യം സ്വാമിയെ പോലുള്ളവരുടെ ആരോപണങ്ങള്‍ക്കെതിരെ നിയമനടപടി കൈകൊള്ളാന്‍ നിര്‍ബന്ധിതനാകുമെന്ന് യങ് ഇന്ത്യ ഡയറക്ടര്‍ സാം പിത്രോദ പറഞ്ഞു.യങ് ഇന്ത്യ രാഹുലിന്റെ നിയന്ത്രണത്തിലാണെന്നാണു സുബ്രഹ്മണ്യന്‍ സ്വാമി ആരോപണം ഉന്നയിച്ചത്