പെന്റഗണ്‍ ആക്രമിക്കാന്‍ പദ്ധതിയിട്ട യുവാവിന് 17 വർഷം തടവുശിക്ഷ

single-img
2 November 2012

അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമായ പെന്റഗണിലും തലസ്ഥാനമായ വാഷിംഗ്ടണിലും ആക്രമണം നടത്താന്‍ പദ്ധതിയിട്ട കേസിലെ പ്രതി റിസ്വാന്‍ ഫിര്‍ദൌസിനു 17 വര്‍ഷം തടവുശിക്ഷ.’ബോളിവുഡ്’ എന്ന പേരുള്ള സംഗീത ബാന്‍ഡിലെ അംഗമായ റിസ്വാന്‍ ഫിര്‍ദൗസിനാണ് ശിക്ഷ ലഭിച്ചത്. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന വിമാനങ്ങളില്‍ സ്ഫോടകവസ്തു നിറച്ച് പെന്റഗണും  വാഷിംഗ്ടണും ആക്രമിക്കാനാണു പദ്ധതിയിട്ടത്.ബോസ്റ്റണ്‍ സര്‍വകലാശാലയില്‍നിന്ന് ഫിസിക്സില്‍ ബിരുദം നേടിയ ഫിര്‍ദൗസിന്‍െറ മാതാപിതാക്കള്‍ ബംഗ്ളാദേശില്‍നിന്ന് കുടിയേറിയവരാണ്.