നീലം: രണ്ട് പേരുടെ മൃതശരീരം കണ്ടെത്തി

single-img
2 November 2012

നീലം ചുഴലിക്കാറ്റില്‍ ചെന്നൈ തീരത്ത് മണല്‍ത്തിട്ടയില്‍ ഉറച്ച  പ്രതിഭാകാവേരി എന്ന കപ്പലില്‍ നിന്ന്‌ കാണാതായ അഞ്ച് ജീവനക്കാരില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല.കപ്പലില്‍ നിന്ന് രക്ഷാബോട്ടില്‍ കരയിലേക്ക് വരുമ്പോഴാണ് രണ്ടുമലയാളികള്‍ ഉള്‍പ്പെടെ അഞ്ചുപേരെ കടലില്‍ കാണാതായത്. നീലം ചുഴലിക്കാറ്റില്‍ തമിഴ്‌നാട്ടില്‍ ഇതുവരെ 12 പേരാണ് മരിച്ചത്. ക്രൂഡ്ഓയിലുമായി മൂന്ന് ആഴ്ചയ്ക്ക് മുമ്പാണ് മുംബൈയില്‍ നിന്നുള്ള പ്രതിഭ കാവേരി കപ്പല്‍ ചെന്നൈയിലെത്തിയത്.