മലയാളി ഡോക്ടറെ അബുദാബിയില്‍ കൊലപ്പെടുത്തി

single-img
2 November 2012

മലയാളി ഡോക്ടര്‍ അബുദാബിയില്‍ കുത്തേറ്റു മരിച്ചു. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശിയായ ഡോ. രാജന്‍ ഡീനിയേലാണ്‌ കൊല്ലപ്പെട്ടത്‌. അബുദാബിയിലെ അല്‍ അഹാലിയ ആശുപത്രിയിലാണ്‌  ഡോ. രാജന്‍ ജോലി ചെയ്‌തിരുന്നത്‌.ഡോക്ടറെ കാണാനെത്തിയ പാകിസ്താന്‍കാരനായ മുഹമ്മദ് ജലീല്‍ എന്ന രോഗിയാണ് ഡോക്ടറുടെ കഴുത്തില്‍ കത്തികൊണ്ട് കുത്തിയത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയിലാണ്‌ രാജന്‍ ഡാനിയേലിന്റെ മൃതദേഹം കാണപ്പെട്ടത്‌. ആശുപത്രിയില്‍ അദ്ദേഹത്തിന്റെ മുറയില്‍ വെച്ചുതന്നെയാണ്‌ കൊല നടന്നിരിക്കുന്നത്‌