ആർഎസ്എസ്-സിപിഎം സൗഹൃദ ആഹ്വാനം:കേസരിയിൽ കൂട്ടരാജി

single-img
2 November 2012

സിപിഎം-ആര്‍എസ്‌എസ്‌ വിദ്വേഷം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ലേഖനം വന്നതുമായി ബന്ധപ്പെട്ട് ആർഎസ്എസ് മാസികയിൽ വിവാദം പുകയുന്നു.ആര്‍ എസ് എസ് മുഖമാസികയായ കേസരിയുടെ പത്രാധിപരടക്കം പ്രമുഖര്‍ വിവാദവുമായി ബന്ധപ്പെട്ട് രാജിവച്ചു. ലേഖനം ആര്‍എസ്എസിന്‍റെ പ്രതിച്ഛായ മോശമാക്കിയെന്ന വിമര്‍ശനത്തെ തുടര്‍ന്നാണ് രാജി. വിവാദ ലേഖനമെഴുതിയ ടി.ജി.മോഹന്‍ദാസ്‌‍, അയോധ്യ പ്രിന്റേഴ്‌സിന്റെ മാനേജര്‍ ആര്‍.വി. ബാബു എന്നിവരും രാജി വെച്ചവരിൽ പെടുന്നു.സിപിഎമ്മും ആര്‍എസ്‌എസും ഒന്നിച്ച് നീങ്ങണമെന്നാവശ്യപ്പെട്ടായിരുന്നു കേരളം കാത്തിരുന്ന സൌഹൃദം എന്ന പേരിൽ ലേഖനം പുറത്തു വന്നിരുന്നത്.സിപിഎമ്മം ബിജെപിയും ചേര്‍ന്ന് അടുത്ത തിരഞ്ഞെടുപ്പിനെ നേരിട്ടാൽ യുഡിഎഫിനെ ദയനീയമായി പരാജയപ്പെടുത്താമെന്നും ലേഖനം സമര്‍ത്ഥിച്ചിരുന്നു