Latest News

കേന്ദ്രം സബ്‌സിഡി സിലിണ്ടര്‍ തരും

പാചക വാതക സിലിണ്ടറുകളുടെ ദൗര്‍ലഭ്യത്തിന്റെ അടിസ്ഥാനത്തില്‍ സബ്‌സിഡിയോടെ ലഭിക്കുന്ന പാചകവാതക സിലിണ്ടറുകളുടെ എണ്ണം രാജ്യത്താകെ ഒന്‍പതാക്കി ഉയര്‍ത്താന്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം നടപടി തുടങ്ങി. എന്നാല്‍, ഇതുസംബന്ധിച്ച പ്രഖ്യാപനം അടുത്ത മാസത്തോടെ മാത്രമേ ഉണ്ടാകൂ. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നതിനാല്‍ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാലാണ് ഇപ്പോള്‍ പ്രഖ്യാപിക്കാത്തത്.