Breaking News

മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൈക്കൂലി:ജീവനക്കാരെ സ്ഥലം മാറ്റി

മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാര്‍ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞു.സെക്രട്ടറിയേറ്റില്‍ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറയിലാണ് ജീവനക്കാര്‍ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫിലെ സുനില്‍, രമേഷ് എന്നിവര്‍ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങളാണു പതിഞ്ഞത്.കഴിഞ്ഞ ദിവസം സുരക്ഷാ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോഴാണ് ഇവര്‍ കൈക്കുലി വാങ്ങുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയത്. ഇക്കാര്യം പ്രധാന സുരക്ഷാ ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കുകയായിരുന്നു.ഇതേത്തുടര്‍ന്ന് രണ്ട് ജീവനക്കരെ സ്ഥലം മാറ്റി.എന്നാല്‍ കൈക്കൂലി വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു.