കേരളത്തിൽ അനിശ്ചിതകാല സിനിമ സമരം

single-img
2 November 2012

തിയറ്റര്‍ ഉടമകള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം തുടങ്ങി.സർവീസ് ചാർജ്ജ് അഞ്ച് രൂപയായി ഉയർത്തുക.ഒറ്റ സ്ക്രീനുള്ള ടീയറ്ററുകളെ വിനോദനികുതിയിൽ നിന്ന് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു അനിശ്ചിതകാല സമരം.ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനാണ് തിയറ്ററുകള്‍ അടച്ചിട്ട് പ്രതിഷേധിക്കുന്നത്.350ഓളം തീയറ്ററുകൾ സമരത്തിൽ പങ്കെടുക്കുന്നുണ്ട്.സിനിമാമന്ത്രി കെ ബി ഗണേഷ്‌കുമാറുമായി തിയറ്ററുടമകളും നിര്‍മ്മാതാക്കളും വിതരണക്കാരും ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല.

സിനിമാ സമരം അനാവശ്യമാണെന്നും.മലയാള സിനിമയുടെ ഈ നല്ല കാലത്ത് പ്രേക്ഷകരുടെ സൌകര്യത്തിനു ഒന്നും ചെയ്യാത്ത തീയറ്റർ ഉടമകൾ ആവശ്യപ്പെടുന്ന സർവീസ് ചാർജ്ജ് വർദ്ധന അംഗീകരിക്കാനാകില്ലെന്നും ഗണേഷ്കുമാർ പറഞ്ഞു