സൗജന്യ മരുന്നുവിതരണ പദ്ധതിക്ക്‌ തുടക്കം

single-img
2 November 2012

സംസ്ഥാന മെഡിക്കല്‍ കോളേജുകളിലും മൂന്ന്‌ ജനറല്‍ ആശുപത്രികളിലും സൗജന്യമായി മരുന്ന്‌ നല്‍കുന്ന പദ്ധതിക്ക്‌ തുടക്കമായി. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മരുന്നുവിതരണം ഉദ്‌ഘാടനം ചെയ്‌തു. ആരോഗ്യ അവകാശ നിയമമാണ്‌ രാജ്യത്ത്‌ നടപ്പാക്കേണ്ടതെന്നും കേരളത്തില്‍ ലഭ്യമായ എല്ലാ ചികിത്സകളും എല്ലാവര്‍ക്കും ലഭ്യമാക്കുകയെന്നതാണ്‌ സമസ്ഥാന സര്‍ക്കാരിന്റെ വക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ശിവകുമാര്‍ അധ്യക്ഷത വഹിച്ചു.