ബാല്‍ താക്കറെയുടെ നില ഗുരുതരം; ഉദ്ധവ്‌ നേതാക്കളുടെ യോഗം വിളിച്ചു

single-img
2 November 2012

ശിവസേന തലവന്‍ ബാല്‍ താക്കറെയുടെ ആരോഗ്യനില വഷളായി. ഇതേ തുടര്‍ന്ന് പാര്‍ട്ടി എക്സിക്യൂട്ടീവ് പ്രസിഡന്റ് ഉദ്ധവ് താക്കറെ പാര്‍ട്ടി എം‌പിമാരുടെയും എംഎല്‍എമാരുടേയും യോഗം വിളിച്ചു ചേര്‍ത്തു. പിതാവിന്റെ നിലയെക്കുറിച്ച് കൂടൂതലൊന്നും പറയാന്‍ കഴിയാത്ത അവസ്ഥയാണെന്ന് ഉദ്ധവ്  മാധ്യമങ്ങളോട് പറഞ്ഞു.എം.എന്‍.എസ്. നേതാവ് രാജ് താക്കറെയും ഉദ്ധവിനൊപ്പം ആസ്പത്രിയിലുണ്ട്.