സെമിനാറില്‍ നിന്നും മാറ്റാന്‍ കാരണം നിലപാടുകളെന്ന് സുഗതകുമാരി

single-img
1 November 2012

വിശ്വമലയാള മഹോത്സവത്തോട് അനുബന്ധിച്ചുള്ള പരിസ്ഥിതി സെമിനാറില്‍ നിന്ന് തന്നെ മാറ്റിയത് ആനന്മുള വിമാനത്താവള വിഷയത്തിലെ നിലപാട് മൂലമാണെന്ന് സംശയിക്കുന്നതായി കവയത്രി സുഗതകുമാരി. എമേര്‍ജിംഗ് കേരളയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സര്‍ക്കാരിനോട് എതിരഭിപ്രായം പ്രകടിപ്പിച്ചിരുന്നു. തന്റെ നിലപാടുകളില്‍ ഒരു മാറ്റവുമില്ലെന്നും രാഷ്ട്രീയക്കാരെ പോലെ നിലപാടുകള്‍ മാറ്റുന്ന പതിവ് തനിക്കില്ലെന്നും സുഗതകുമാരി പറഞ്ഞു.