പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവം സാനിയ ഉദ്ഘാടനം ചെയ്തു

single-img
1 November 2012

പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവത്തില്‍ ഉദ്ഘാടകയായെത്തിയ സാനിയ കാണികളുടെ ഹൃദയം കവര്‍ന്നു. മദ്ധ്യാഹ്നം 1.30ന് കൊല്ലം ജില്ലാ കലക്ടര്‍ പി.ജി. തോമസ് പതാക ഉയര്‍ന്നതോടെയാണ് പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവത്തിന് തുടക്കമായത്. ശേഷം സാനിയമിര്‍സ മത്സരം ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ പ്രസിഡന്റിന്റെ പേരിലുള്ള ജലോത്സവം ഉദ്ഘാടനം ചെയ്യുന്നതില്‍ എനിക്ക് അഭിമാനമുണുള്ളതെന്ന് ജലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് സാനിയ പറഞ്ഞു. മത്സരത്തിലെ വിജയമല്ല കൂട്ടായ്മയുടെ വിജയമാണ് ഏറ്റവും പ്രധാനമെന്ന് സാനിയ വ്യക്തമാക്കി.

പുലര്‍ച്ചെ ഒന്നിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ അവര്‍ റോഡ്മാര്‍ഗം കൊല്ലത്തെത്തി ദ് റാവിസ് ഹോട്ടലില്‍ തങ്ങിയ ശേഷമാണ് ഉദ്ഘാടനത്തിനെത്തിയത്.
ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രി അടൂര്‍പ്രകാശ്, രമേശ് ചെന്നിത്തല എംഎല്‍എ, പീതാംബരകുറുപ്പ് എംപി, മന്ത്രി ഷിബുബേബിജോണ്‍, മേയര്‍ പ്രസന്നഏണസ്റ്റ്, പി.കെ. ഗുരുദാസന്‍ എംഎല്‍എ എന്നിവര്‍ പങ്കെടുത്തു.