ചൊവ്വ ഗ്രഹത്തിലെ മണ്ണിനു ഹാവായിലേതു പോലെ

single-img
1 November 2012

അമേരിക്കന്‍ സംസ്ഥാനമായ ഹവായിയിലെ മണ്ണിനോടു സാദൃശ്യം തോന്നിക്കുന്ന മണ്ണ് ചൊവ്വ ഗ്രഹത്തില്‍ കണ്‌ടെത്തിയതായി റിപ്പോര്‍ട്ട്. നാസയുടെ പര്യവേഷണവാഹനം ‘ക്യൂരിയോസിറ്റി’ ആണ് കൗതുകരമായ കണ്‌ടെത്തല്‍ നടത്തിയത്. ക്യൂരിയോസിറ്റിയുടെ എക്‌സ് റേ ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തിലാണ് ചൊവ്വയില്‍ ഹാവായ് മേഖലയിലെ കാലാവസ്ഥാ വ്യതിയാനം സംഭവിച്ച മണ്ണിനോട് പ്രകടമായ സാമ്യം തോന്നത്തക്കവിധമുളള മണ്ണ് കണ്‌ടെത്തിയത്. ഇതാദ്യമായാണ് ഭൂമിയിലെ മണല്‍ത്തരിയോടു സാമ്യമുള്ള മണ്ണ് ചൊവ്വയില്‍ കണ്‌ടെത്തുന്നത്.