സച്ചിനും കോഹ്‌ലിക്കും ഗാവസ്‌കറിനും ബിസിസിഐ അവാര്‍ഡ്

single-img
1 November 2012

സച്ചിന്‍ തെണ്ടുല്‍ക്കറിനും വിരാട് കോഹ്‌ലിക്കും സുനില്‍ ഗാവസ്‌കറിനും ബിസിസിഐ അവാര്‍ഡ്. രാജ്യാന്തര ക്രിക്കറ്റില്‍ 100 സെഞ്ചുറി തികച്ചതിനാണ് സച്ചിന് അവാര്‍ഡു നല്കി ആദരിക്കുന്നത്. 2011-12 സീസണില്‍ ഏറ്റവും അധികം റണ്‍സെടുത്തതിനാണ് വിരാട് കോഹ്‌ലിയെത്തേടി ബിസിസിഐ പുരസ്‌കാരം എത്തിയത്. ക്രിക്കറ്റില്‍ ഗാവസ്‌കര്‍ നല്കിയ സംഭാവനകള്‍ പരിഗണിച്ച് ആജീവാനന്ത ബഹുമതിയാണ് അദ്ദേഹത്തിനു നല്കുക. നവംബര്‍ 21 ന് മുംബൈയിലാണ് അവാര്‍ഡ് നല്കുക.