മുഖ്യമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്റര്‍ വഴിതിരിച്ചുവിട്ടു

single-img
1 November 2012

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സഞ്ചരിച്ച ഹെലികോപ്റ്റര്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് വഴിതിരിച്ചുവിട്ടു. കരിപ്പൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ ഹെലികോപ്റ്ററാണ് മോശം കാലാവസ്ഥയെ തുടര്‍ന്ന് നെടുമ്പാശേരിയില്‍ ഇറക്കിയത്. തുടര്‍ന്ന് മുഖ്യമന്ത്രി റോഡ് മാര്‍ഗം തിരുവനന്തപുരത്തേക്ക് തിരിച്ചു. മലയാളം സര്‍വകലാശാലയുടെ ഉദ്ഘാടന ചടങ്ങിന് ശേഷമാണ് മുഖ്യമന്ത്രി തലസ്ഥാനത്തേക്ക് തിരിച്ചത്.