ഖുര്‍ഷിദിനെതിരേ പ്രക്ഷോഭം; ഫറൂഖാബാദില്‍ സുരക്ഷ ശക്തം

single-img
1 November 2012

അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ എഗന്‍സ്റ്റ് കറപ്ഷന്‍ പ്രവര്‍ത്തകര്‍ കേന്ദ്രമന്ത്രി സല്‍മാല്‍ ഖുര്‍ഷിദിനെതിരേ പ്രക്ഷോഭവുമായി രംഗത്ത്. ഖുര്‍ഷിദിന്റെ രാജി ആവശ്യപ്പെട്ട് മണ്ഡലമായ ഫറൂഖാബാദിലാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. കേജരിവാളിനെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രകടനം നടത്തുമെന്ന് അറിയിച്ചുണ്ട്. ഇതേതുടര്‍ന്ന് പോലീസ് സ്ഥലത്ത് സുരക്ഷ ശക്തമാക്കി. സല്‍മാന്‍ ഖുര്‍ഷിദും ഭാര്യയും നടത്തുന്ന ട്രസ്റ്റ് സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയെന്ന് കേജരിവാള്‍ നേരത്തെ ആരോപിച്ചിരുന്നു.