Latest News

വീണ്ടും പാചക വാതകത്തിന്റെ വില കൂട്ടി

രാജ്യത്ത് സബ്‌സിഡിയില്ലാത്ത പാചക വാതക സിലിണ്ടറിന്റെ വില എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചു. സിലിണ്ടര്‍ ഒന്നിന് 26 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇന്ന് ചേര്‍ന്ന എണ്ണക്കമ്പനികളുടെ അവലോകന യോഗമാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. നേരത്തെ സബ്‌സിഡിയില്ലാത്ത പാചക വാതകത്തിന്റെ വില നിര്‍ണയിക്കാനുള്ള അവകാശം കേന്ദ്ര സര്‍ക്കാര്‍ എണ്ണ കമ്പനികള്‍ക്ക് നല്‍കിയിരുന്നു. ഇതിന് ശേഷം മൂന്നാം തവണയാണ് വില വര്‍ധിപ്പിക്കുന്നത്. പാചകവാതകം വന്‍ നഷ്ടത്തിലാണ് വില്‍ക്കുന്നതെന്ന് വാദത്തില്‍ 150 രൂപ കമ്പനികള്‍ ആദ്യം വര്‍ധിപ്പിച്ചു. തുടര്‍ന്ന് ഡീലര്‍മാരുടെ കമ്മീഷന്‍ വര്‍ധിപ്പിക്കാനായി 12 രൂപ വര്‍ധിപ്പിച്ചു. ഇതിന് പിന്നാലെയാണ് വീണ്ടും എണ്ണ കമ്പനികള്‍ വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.