സത്യപ്രതിജ്ഞ ആള്‍ ദൈവങ്ങളുടെ പേരില്‍ വേണ്ടന്ന് സുപ്രീംകോടതി

single-img
1 November 2012

ദൈവങ്ങളുടെപേരിലല്ലാതെ ആള്‍ദൈവങ്ങളുടെ പേരില്‍ ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി. ശ്രീനാരായണ ഗുരുവിന്റെ പേരില്‍ ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ നിയമസാധുതയുണ്‌ടോയെന്നു പരിശോധിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. ശ്രീനാരായണ ഗുരുവിന്റെ പേരില്‍ നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത കൊടുങ്ങല്ലൂര്‍ എംഎല്‍എയായിരുന്ന ഉമേഷ് ചളളിയിലിനെതിരായ ഹര്‍ജിയിലാണ് കോടതി ഇക്കാര്യത്തെപ്പറ്റി പരാമര്‍ശിച്ചത്. ജെഎസ്എസ് സ്ഥാനാര്‍ഥിയായി കൊടുങ്ങല്ലൂരില്‍ നിന്നു വിജയിച്ച ഉമേഷ് ചള്ളിയിലിന്റെ സത്യപ്രതിജ്ഞക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സത്യപ്രതിജ്ഞ ഭരണഘടനാ വിരുദ്ധമാണെന്നു വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.