Sports

സന്തോഷ്‌ ട്രോഫിക്ക്‌ കേരളം വേദിയാകുന്നു

അടുത്ത സന്തോഷ്‌ ട്രോഫി ദേശീയ ഫുട്‌ബോള്‍ മത്സരങ്ങള്‍ കേരളത്തില്‍ നടത്താന്‍ അനുവാദം ലഭിച്ചതായി എ.ഐ.ഐ.എഫ്‌. ഔദ്യോഗികമായി കെ.എഫ്‌.എ.യെ അറിയിച്ചു. ജനുവരി- ഫെബ്രുവരി മാസത്തിലായിരിക്കും മത്സരം നടക്കുക. സന്തോഷ്‌ ട്രോഫിക്ക്‌ പതിമൂന്നാം തവണയാണ്‌ കേരളം വേദിയാകുന്നത്‌. വേദികള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടനെ തീരുമാനിക്കും.