ബി.എസ്‌.എന്‍.എല്‍. പണിമുടക്ക്‌ പിന്‍വലിച്ചു

single-img
1 November 2012

ബി.എസ്‌.എന്‍.എല്‍. കോഴിക്കോട്‌, വയനാട്‌ ജില്ലാ താത്‌കാലിക തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക്‌ പിന്‍വലിച്ചു. ബി.എസ്‌.എന്‍.എല്‍. കാഷ്വല്‍ കോണ്‍ട്രാക്ട്‌ ലേബേഴ്‌സ്‌ യൂണിയന്‍ നേതാക്കള്‍ ജനറല്‍ മാനേജരുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ്‌ തീരുമാനം. ക്ലീനിങ്‌ തൊഴിലാളികള്‍ക്ക്‌ മിനിമം കൂലി, ഇ.എസ്‌.ഐ, ഇ.പി.എഫ്‌, ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്നതായിരുന്നു ആവശ്യം.