സിറിയയില്‍ രൂക്ഷമായ വ്യോമാക്രമണം

single-img
31 October 2012

വെടിനിര്‍ത്തല്‍ അവസാനിച്ചയുടന്‍ സിറിയയിലെ വിവിധ കേന്ദ്രങ്ങളില്‍ യുദ്ധവിമാനങ്ങള്‍ രൂക്ഷമായ ആക്രമണം നടത്തി. ഇന്നലെ മാത്രം 60 ആക്രമണങ്ങള്‍ നടന്നെന്ന് ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി അറിയിച്ചു. ഡമാസ്‌കസിനു പുറമേ മാരേറ്റ് അല്‍ ന്യൂമന്‍ പട്ടണത്തിലും സിറിയന്‍ വിമാനങ്ങള്‍ ആക്രമണം നടത്തി. ഡമാസ്‌കസില്‍നിന്ന് ആലപ്പോയ്ക്കുള്ള പ്രധാന പാതയിലാണ് ഈ പട്ടണം. മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ ഏഴു പേര്‍ ഇവിടെ നടന്ന വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച സിറിയയില്‍ 16 സിവിലിയന്മാര്‍ ഉള്‍പ്പെടെ 25 പേര്‍ക്കു ജീവഹാനി നേരിട്ടു.