സുനന്ദ പുഷ്‌കറിനെ അപമാനിക്കാന്‍ ശ്രമിച്ച സംഭവം: പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്ന് ഡിജിപി

single-img
31 October 2012

കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിനെ വിമാനത്താവളത്തില്‍ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തെക്കുറിച്ചു പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നു ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യം ദീപികയോട് പറഞ്ഞു. കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം കേരളത്തിലെത്തിയ ശശിതരൂരിനോടൊപ്പം സുനന്ദയും ഉണ്ടായിരുന്നു.