മോഡി സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കണം: സുനന്ദ പുഷ്‌കര്‍

single-img
31 October 2012

സ്ത്രീകളെ ബഹുമാനിക്കാന്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പഠിക്കണമെന്നു കേന്ദ്ര സഹമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കര്‍. ശശി തരൂരിന്റെ 50 കോടി രൂപ വിലയുള്ള ഗേള്‍ ഫ്രണ്ട് എന്ന നരേന്ദ്ര മോഡിയുടെ പരിഹാസത്തിന്, ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണു സുനന്ദ ഇത്തരത്തില്‍ പ്രതികരിച്ചത്. ഗുജറാത്തില്‍ നടന്ന കൂട്ടക്കുരുതിക്കു മാപ്പു ചോദിക്കാത്ത ആള്‍ ഈ സംഭവത്തില്‍ മാപ്പു പറയുമെന്നു പ്രതീക്ഷിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. തന്നെക്കുറിച്ചു മോഡി പറഞ്ഞ വാചകങ്ങള്‍ സ്ത്രീകളെ ബഹുമാനിക്കുന്ന ഇന്ത്യക്കുതന്നെ അപമാനകരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.