ആരംഭ കല്ലുകടിയായി വിശ്വമലയാള മഹോത്സവം: സെമിനാര്‍ മാറ്റിവെച്ചു

single-img
31 October 2012

വിശ്വമലയാള മഹോത്സവത്തോട് അനുബന്ധിച്ചുള്ള പരിസ്ഥിതി സെമിനാര്‍ മാറ്റിവെച്ചു. സാംസ്‌കാരിക മന്ത്രി കെ.സി.ജോസഫ് സുഗതകുമാരിയുടെ വീട്ടിലെത്തിയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ സെമിനാറിന്റെ അധ്യക്ഷ സ്ഥാനത്തു നിന്നും സുഗതകുമാരിയെ മാറ്റി സ്പീക്കര്‍ ജി.കാര്‍ത്തികേയനെ നിശ്ചയിച്ചത് വിവാദമായിരുന്നു. ഇതേതുടര്‍ന്ന് സ്പീക്കര്‍ സെമിനാറില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചു. സ്പീക്കര്‍ പിന്മാറിയതിന് പിന്നാലെ ഇടത് നേതാക്കളും സെമിനാറില്‍ നിന്ന് പിന്മാറി. ഇതോടെയാണ് സെമിനാര്‍ മാറ്റിവെയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. സെമിനാര്‍ സംഘടിപ്പിക്കുന്നതില്‍ ചില വീഴ്ചകള്‍ ഉണ്ടായിട്ടുണ്‌ടെന്ന് മന്ത്രി കെ.സി.ജോസഫ് പറഞ്ഞു.