കെ.സുധാകരനെതിരേ പോലീസ് കേസെടുത്തു

single-img
31 October 2012

പോലീസ് സ്റ്റേഷനില്‍ എസ്‌ഐയ്‌ക്കെതിരേ അസഭ്യം വര്‍ഷം ചൊരിഞ്ഞ കെ.സുധാകരന്‍ എംപിക്കെതിരേ പോലീസ് കേസെടുത്തു. വളപട്ടണം പോലീസാണ് സുധാകരനെതിരേ കേസെടുത്തത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് പോലീസ് ആക്ട് 117-ാം വകുപ്പ് പ്രകാരമാണ് കേസ്. മണല്‍കടത്ത് കേസില്‍ അറസ്റ്റിലായ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മോചിപ്പിക്കാനെത്തിയപ്പോഴായിരുന്നു സുധാകരന്‍ എസ്‌ഐയ്‌ക്കെതിരേ അസഭ്യം പറഞ്ഞത്.